മദ്യ യൂണിറ്റ് നിര്‍മാണത്തിനെതിരേ തെലങ്കാനയില്‍ വന്‍ പ്രതിഷേധം

Update: 2025-06-04 15:08 GMT

ഹൈദരാബാദ്: എഥനോള്‍ നിര്‍മാണ ഫാക്ടറിക്കെതിരേ തെലങ്കാനയിലെ പെഡ ധന്‍വാദ ഗ്രാമത്തില്‍ വന്‍ പ്രതിഷേധം. ഫാക്ടറി നിര്‍മിക്കുന്ന സ്ഥലത്ത് കടന്ന കര്‍ഷകര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു. കര്‍ഷക ഭൂമി തട്ടിയെടുത്തു നിര്‍മിക്കുന്ന ഫാക്ടറിക്കെതിരേ കാലങ്ങളായി പ്രതിഷേധം നടക്കുന്നുണ്ട്. കൂടാതെ ഫാക്ടറി വരുന്നത് പ്രദേശത്ത് മലിനീകരണത്തിന് കാരണമാവുമെന്നും കര്‍ഷകര്‍ പറയുന്നു.

ജനുവരിയില്‍ 1500 കര്‍ഷകര്‍ ഒരാഴ്ച്ച നിരാഹാരസമരം നടത്തിയിരുന്നു. ഫാക്ടറി നിര്‍മിക്കില്ലെന്നാണ് അന്ന് അധികൃതര്‍ ഉറപ്പുനല്‍കിയത്. അതേതുടര്‍ന്ന് പ്രതിഷേധം തണുത്തതോടെയാണ് അധികൃതര്‍ നിര്‍മാണം പുനരാരംഭിച്ചത്. ഇതാണ് ആക്രമണം നടക്കാന്‍ കാരണം.