ഒബിസി വിഭാഗങ്ങള്‍ക്ക് 42 ശതമാനം സംവരണം വേണം; തെലങ്കാന ബന്ദ് പൂര്‍ണ്ണം

Update: 2025-10-18 07:43 GMT

ഹൈദരാബാദ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സീറ്റുകളില്‍ ഒബിസി വിഭാഗങ്ങള്‍ക്ക് 42 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്ത ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച് പ്രഖ്യാപിച്ച ബന്ദ് തെലങ്കാനയില്‍ പൂര്‍ണം. ഭരണകക്ഷിയായ കോണ്‍ഗ്രസ് അടക്കം ഏതാണ്ടെല്ലാം പാര്‍ട്ടികളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. ഹൈദരാബാദിലെ ആര്‍ടിസി ഡിപോകളെല്ലാം പൂട്ടിയിട്ടിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ബിസിനസ് സ്ഥാപനങ്ങളും അവധിയും പ്രഖ്യാപിച്ചു. മഹ്ബൂബ് നഗര്‍, കരിംനഗര്‍, സിദ്ദിപെട്ട്, ഖമ്മം, കൊത്തഗുഡെം, സംഗറെഡ്ഡി, നല്‍ഗൊണ്ട, ആദിലാബാദ് തുടങ്ങിയ ജില്ലകളിലും ബന്ദ് പൂര്‍ണമാണ്.