സാങ്കേതിക തകരാര്‍: എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി

Update: 2026-02-15 14:34 GMT

കൊച്ചി: കൊച്ചിയില്‍നിന്ന് കുവൈറ്റിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. എ ഐ 9253 എന്ന എയര്‍ ഇന്ത്യ വിമാനമാണ് കൊച്ചിയില്‍ തിരിച്ചിറക്കിയത്. യാത്രക്കിടെ സാങ്കേതിക തകരാര്‍ കണ്ടെത്തിയെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. 4.30ന് കൊച്ചിയില്‍നിന്നും യാത്രക്കാരുമായി പുറപ്പെട്ട വിമാനം രണ്ടുമണിക്കൂര്‍ പറന്ന ശേഷമാണ് തിരിച്ചിറക്കിയത്. യാത്രക്കാര്‍ സുരക്ഷിതരാണ്. ഇവരെ വിമാനത്തില്‍ നിന്ന് തിരിച്ചിറക്കി. അതേസമയം, മുടങ്ങിയ വിമാനത്തിന് പകരം സര്‍വീസ് ഏര്‍പ്പെടുത്തണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.

Tags: