കോട്ടയം: ഇല്ലിക്കല്‍ പാറപ്പാടത്ത് ആണ്‍കുട്ടിയെ പീഡിപ്പിച്ച അധ്യാപകന് 17 വര്‍ഷം കഠിനതടവും അരലക്ഷം രൂപ പിഴയും. കോണ്‍ഗ്രസ് അധ്യാപക സംഘടനാ നേതാവും നഗരത്തിലെ സ്‌കൂളിലെ അധ്യാപകനായിരുന്ന താഴത്തങ്ങാടി പാറപ്പാടം കൊട്ടാരത്തുംപറമ്പ് വീട്ടില്‍ മനോജി(50)നെയാണ് കോട്ടയം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി സതീഷ് കുമാര്‍ ശിക്ഷിച്ചത്. 2023 ലായിരുന്നു കേസിനാസ്പദമായ സംഭവം. ട്യൂഷനെത്തിയ വിദ്യാര്‍ഥിയെ ഇയാള്‍ പല തവണ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പരാതി.