ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ പോവുന്നതിനിടെ അധ്യാപിക വാഹനാപകടത്തില്‍ മരിച്ചു
പാലക്കാട്: പഠിപ്പിക്കുന്ന കോളജിലെ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന അധ്യാപിക സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ അധ്യാപികയായ ചക്കാന്തറ കൈക്കുത്തുപറമ്പ് സ്വദേശിനി ആന്‍സി(36)യാണ് മരിച്ചത്. ഇന്നുരാവിലെ 11ന് ദേശീയപാതയില്‍ കഞ്ചിക്കോട് റെയില്‍വേ സ്റ്റേഷന്‍ ജങ്ഷന് സമീപമാണ് അപകടം. ഇടിച്ച വാഹനം ഏതാണെന്ന് വ്യക്തമല്ല. റോഡിലേക്ക് തെറിച്ചുവീണ ആന്‍സിയുടെ കൈ ശരീരത്തില്‍ നിന്ന് വേര്‍പെട്ടിരുന്നതായി പോലിസ് അറിയിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. അപകടമുണ്ടാക്കിയ വാഹനം തേടി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി.