യാത്രയയപ്പ് ചടങ്ങില്‍ മറുപടി പ്രസംഗം നടത്തിയ ഉടന്‍ അധ്യാപകന്‍ മരിച്ചു

Update: 2025-06-01 02:46 GMT

തിരുവനന്തപുരം: യാത്രയയപ്പ് ചടങ്ങില്‍ മറുപടിപ്രസംഗം നടത്തിയ അധ്യാപകന്‍ അതേ വേദിയില്‍ മരിച്ചു. ഭരതന്നൂര്‍ ഗവ. എച്ച്എസ്എസ് ഹിന്ദി അധ്യാപകന്‍ കോരാണി ചെമ്പകമംഗലം ആലപ്പുറംകുന്ന് പൊയ്കയില്‍വിളവീട്ടില്‍ എസ് പ്രഫുലന്‍ (56) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.30നാണ് സംഭവം. സ്‌കൂളില്‍നിന്നു വിരമിക്കുന്ന പ്രഫുലന് യാത്രയയപ്പു ചടങ്ങ് സംഘടിപ്പിച്ചിരുന്നു. പ്രഫുലന്‍ യാത്രയയപ്പു സ്വീകരണത്തിനുശേഷം സഹപ്രവര്‍ത്തകരോടു മറുപടിപ്രസംഗം നടത്തി മടങ്ങിയെത്തി കസേരയില്‍ ഇരുന്നു. നാലുവരി കവിത കൂടി പാടിയാണ് പ്രഫുലന്‍ സീറ്റിലേക്ക് മടങ്ങിയത്. തുടര്‍ന്ന് മറ്റൊരധ്യാപകന്‍ പ്രസംഗിക്കാന്‍ തുടങ്ങിയപ്പോള്‍ നിശ്ചലമായിരിക്കുന്ന ഇദ്ദേഹത്തെക്കണ്ട് സഹപ്രവര്‍ത്തകര്‍ അടുത്തെത്തി കുലുക്കിവിളിക്കുമ്പോഴാണ് അബോധാവസ്ഥയിലാണെന്നു മനസ്സിലാക്കിയത്. ഉടന്‍തന്നെ പാങ്ങോടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ഞായറാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പില്‍. ഭാര്യ: കെ സിന്ധു (ആനച്ചല്‍ ഗവ. യുപിഎസ് അധ്യാപിക). വില്‍പ്പാട്ട്, കഥാപ്രസംഗം തുടങ്ങിയ കലകളിലൊക്കെ സജീവ സാന്നിധ്യമായിരുന്ന പ്രഫുലന്‍.