കോട്ടയം: പൂവത്തുമ്മൂട് സ്‌കൂളില്‍ അധ്യാപികയെ ഭര്‍ത്താവ് ആക്രമിച്ചു. അധ്യാപിക ഡോണിയയ്ക്ക് കഴുത്തില്‍ മുറിവേറ്റു. ഭര്‍ത്താവ് കൊച്ചുമോനാണ് സ്‌കൂളിലെത്തി കത്തി ഉപയോഗിച്ച് അക്രമിച്ചത്.
കുടുംബപ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണമായതെന്നാണ് സൂചന. പരിക്കേറ്റ ഡോണിയയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് കൊച്ചുമോന്‍ ഒളിവില്‍ പോയി. പോലിസ് ഇയാള്‍ക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.