കുന്നംകുളത്ത് ഏഴു വിദ്യാര്‍ഥികള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയ അധ്യാപകന്‍ അറസ്റ്റില്‍
തൃശൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയ താല്‍ക്കാലിക അധ്യാപകനെ കുന്നംകുളം പോലിസ് അറസ്റ്റ് ചെയ്തു. മലപ്പുറം വാണിയമ്പലം മടശ്ശേരി സ്വദേശിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലായിരുന്നു അതിക്രമങ്ങള്‍ നടന്നത്.
തൃശൂര്‍ കുന്നംകുളത്തെ സ്വകാര്യ സ്‌കൂളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സ്‌കൂളിലെ ഹോസ്റ്റല്‍ വാര്‍ഡന്‍ കൂടിയാണ് ഇയാള്‍. കുട്ടികള്‍ക്ക് നേരെ അധ്യാപകനില്‍ നിന്നുണ്ടായ ഈ അതിക്രമം പ്രദേശത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.