നികുതി കുടിശ്ശിക: ലഖ്നോവിലെ ലുലു മാളിന്റെ ബാങ്ക് അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചു

Update: 2025-12-31 06:39 GMT

ന്യൂഡല്‍ഹി: ലഖ്നോവിലെ ലുലു മാളിന്റെ ബാങ്ക് അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചു. ലഖ്നോവിലെ ലുലു മാളിന് 27 കോടി രൂപയുടെ നികുതി കുടിശ്ശികയുണ്ടെന്നാണ് ആദായനികുതിവകുപ്പിന്റെ കണ്ടെത്തല്‍. അവ കൃത്യസമയത്ത് അടയ്ക്കാത്തതിനാലാണ് നടപടിയെന്ന് ആദായ വകുപ്പിനെ ഉദ്ധരിച്ച് ഇന്ത്യ ടിവി റിപോര്‍ട്ട് ചെയ്തു.

ഇന്ത്യ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളില്‍ കമ്പനി ഹൈപ്പര്‍മാര്‍ക്കറ്റുകളും റീട്ടെയില്‍ ശൃംഖലകളും നടത്തുന്നു. ലുലു ഗ്രൂപ്പിന് ഇന്ത്യയില്‍ ആകെ എട്ട് മാളുകളാണുള്ളത്. അതില്‍ അഞ്ചെണ്ണവും കേരളത്തിലാണ്. തിരുവനന്തപുരം, കൊച്ചി, പാലക്കാട്, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലാണ് കേരളത്തിലെ മാളുകള്‍. കര്‍ണാടകയിലെ ബെംഗളൂരു, ഉത്തര്‍പ്രദേശിലെ ലഖ്‌നോ, തെലങ്കാനയിലെ ഹൈദരാബാദ് എന്നിവിടങ്ങളിലാണ് മറ്റു മൂന്ന് മാളുകള്‍. ഹൈപ്പര്‍മാര്‍ക്കറ്റ് ബ്രാന്‍ഡിന് കീഴിലാണ് ലുലു ഗ്രൂപ്പ് മാളുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

Tags: