പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ടാറ്റൂ ആര്‍ടിസ്റ്റ് അറസ്റ്റില്‍

Update: 2025-09-16 02:29 GMT

പാലക്കാട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം നഗ്നവീഡിയോ സ്വന്തമാക്കി പ്രചരിപ്പിച്ച ടാറ്റൂ ആര്‍ടിസ്റ്റ് അറസ്റ്റില്‍. കൊല്ലം പുന്നല പിറവന്തൂര്‍ കരവൂര്‍ ഷണ്‍മുഖ വിലാസത്തില്‍ ബി ബിപിനെ (22) ആണ് ടൗണ്‍ സൗത്ത് പോലിസ് കൊച്ചിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം വഴിയാണ് ബിപിന്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ പോലിസ് പ്രയാസപ്പെട്ടു. തുടര്‍ന്ന് സൈബര്‍ പൊലീസിന്റെ സഹായത്തോടെയും സമാനരീതിയിലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതു പരിശോധിച്ചും നടത്തിയ അന്വേഷത്തിനൊടുവിലാണ് ബിപിനെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരേ തേഞ്ഞിപ്പലത്ത് സമാനമായ കേസ് നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.