മാഡ്രിഡ്: ജര്‍മനിയില്‍ നിന്നും സ്‌പെയിനിലേക്ക് വരുകയായിരുന്ന ലൈബീരിയന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ പൈലറ്റിനെ എട്ടുകാലി കടിച്ചു. തുടര്‍ന്ന് മാഡ്രിഡ് വിമാനത്താവളത്തില്‍ പൈലറ്റിന് ചികില്‍സ നല്‍കി. വിമാനത്തില്‍ നടത്തിയ പരിശോധനയില്‍ തരാഞ്ചുല എന്ന ഇനം എട്ടുകാലിയെ കണ്ടെത്തി. ഇതേതുടര്‍ന്ന് വിമാനം കീടനാശിനികള്‍ ഉപയോഗിച്ച് ശുദ്ധീകരിച്ചു. സുരക്ഷാ പരിശോധനകള്‍ മൂലം സ്‌പെയിനിലെ വിഗോയിലേക്കുള്ള യാത്ര മൂന്നു മണിക്കൂര്‍ വൈകിയെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.
സ്‌പെയിനിലേക്ക് വരുന്നതിനിടെ മൊറോക്കോയിലെ കാസബ്ലാങ്കയില്‍ വിമാനം ലാന്‍ഡ് ചെയ്തിരുന്നു. അവിടെ നിന്ന് വിമാനത്തില്‍ എട്ടുകാലി കയറിയെന്നാണ് സംശയിക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ലാന്‍ഡ് ചെയ്യുന്ന വിമാനങ്ങളില്‍ പലതരം ജീവികള്‍ കയറിക്കൂടുന്നത് സാധാരണസംഭവമാണെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.