കണ്ണൂര്‍: കണ്ണൂര്‍ ആലക്കോട് നടുവില്‍ ടാപ്പിങ് തൊഴിലാളിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിത്തട്ടിന് സമീപത്തെ മേലാട്ട് സാലു (59) ആണ് മരിച്ചത്. കുടിയാന്മല പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.
സാലു വീട്ടാല്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. പതിവുപോലെ സഹോദരി പ്രഭാത ഭക്ഷണം നല്‍കാനെത്തിയപ്പോഴാണ് ബെഡ് റൂമില്‍ കട്ടിലിനു താഴെ കിടക്കുന്ന നിലയില്‍ സാലുവിനെ കണ്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ എത്തിയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഹാളില്‍ രക്തക്കറ കണ്ടെത്തി. സാലുവിന്റെ മുഖത്തും പരിക്കേറ്റിട്ടുണ്ട്. പലരും ഈയാള്‍ക്കൊപ്പം മദ്യപിക്കാനായി വീട്ടില്‍ എത്താറുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസവും മദ്യലഹരിയിലായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കുടിയാന്മല പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.