ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി തമിഴ് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസ്: മൂന്ന് പേര്‍ കസ്റ്റഡിയില്‍

Update: 2022-09-01 05:46 GMT

കണ്ണൂര്‍: ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി തമിഴ്‌നാട് സ്വദേശിനിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. തമിഴ്‌നാട് സ്വദേശി മലര്‍,കാഞ്ഞങ്ങാട് സ്വദേശി വിജേഷ്,നീലേശ്വരം സ്വദേശിയായ യുവാവുമാണ് കസ്റ്റഡിയിലുള്ളത്.

ഇതില്‍ മലരിന്റെയും,വിജേഷിന്റെയും അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമായിരിക്കും നീലേശ്വരം സ്വദേശിയുടെ അറസ്റ്റ് രേഖപ്പെടുത്തുക.

ആഗസ്റ്റ് 27ന് രാവിലെയാണ് യുവതി കൂട്ട ബലാല്‍സംഗത്തിന് ഇരയായത്.പീഡനത്തിനിരയായ യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധുവാണ് മലര്‍.ജോലി ആവശ്യാര്‍ഥം ഓഗസ്റ്റ് 23നാണ് യുവതി കണ്ണൂരിലെത്തിയത്. മലരിന്റെ വീട്ടിലായിരുന്നു താമസം. ശനിയാഴ്ച രാത്രി താമസം മാറുകയാണെന്ന് പറഞ്ഞ് മലര്‍ യുവതിയെ മറ്റൊരു വീട്ടിലെത്തിക്കുകയായിരുന്നു. ഇവിടെവച്ച് ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി.



Tags: