2025ലെ ജ്ഞാനപീഠ പുരസ്‌കാരം തമിഴ് കവി ആര്‍ വൈരമുത്തുവിന്
തമിഴ്നാട്ടില്‍ നിന്നും ജ്ഞാനപീഠ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് വൈരമുത്തു
ന്യൂഡല്‍ഹി: 2025ലെ ജ്ഞാനപീഠ പുരസ്‌കാരം തമിഴ് കവിയും ഗാനരചയിതാവുമായ ആര്‍ വൈരമുത്തുവിന്. സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. തമിഴ്നാട്ടില്‍ നിന്നും ജ്ഞാനപീഠ പുരസ്‌കാരം ലഭിക്കുന്ന മൂന്നാമത്തെയാളാണ് വൈരമുത്തു. മികച്ച ഗാനരചയിതാവാനുള്ള ദേശീയ അവാര്‍ഡ് ഏഴ് പ്രാവശ്യം സ്വന്തമാക്കിയിട്ടുണ്ട്. 11 ലക്ഷം രൂപയും വാഗ്‌ദേവതയുടെ ശില്പവും ഫലകവുമാണ് പുരസ്‌കാരം. 2002ന് ശേഷം ആദ്യമായി തമിഴ് ഭാഷയ്ക്ക് ലഭിക്കുന്ന ജ്ഞാനപീഠ പുരസ്‌കാരം കൂടിയാണിത്. 1975ല്‍ അകിലന്‍, 2002ല്‍ ജയകാന്തന്‍ എന്നിവരാണ് ഇതിനുമുന്‍പ് ജ്ഞാനപീഠപുരസ്‌കാരം ലഭിച്ച മറ്റു തമിഴ് എഴുത്തുകാര്‍.
ഭാരതിരാജയുടെ നിഴല്‍കള്‍ എന്ന ചിത്രത്തിലൂടെ 1980ലാണ് വൈരമുത്തു തമിഴ് ചലച്ചിത്രമേഖലയില്‍ പ്രവേശിച്ചത്. 50ലേറെ വര്‍ഷത്തെ ചലച്ചിത്ര ജീവിതത്തിനിടയില്‍ 7,500ല്‍ അധികം പാട്ടുകളും കവിതകളും അദ്ദേഹം എഴുതി. ഏഴ് ദേശീയ അവാര്‍ഡുകളും ആറ് സംസ്ഥാന പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. സമ്പുഷ്ടമായ സാഹിത്യ സംഭാവനകളെ പരിഗണിച്ച് പത്മശ്രീ, പത്മഭൂഷണ്‍, സാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവയും അദ്ദേഹത്തെ തേടിയെത്തി.