പാലക്കാട്: റോബിന്‍ ബസ് തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയില്‍. തമിഴ്നാട്ടിലെ റോഡ് ടാക്സ് അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് നടപടി. പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലെത്തിയ ബസാണ് കോയമ്പത്തൂര്‍ ആര്‍ടിഒ കസ്റ്റഡിയിലെടുത്തത്.
തമിഴ്‌നാട് റോഡ് നികുതി അടയ്ക്കണമെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നതെന്നും, ഓള്‍ ഇന്ത്യ പെര്‍മിറ്റുണ്ടെന്നും കോടതിയെ സമീപിക്കുമെന്നുമാണ് ബസ് ഉടമ ഗിരീഷ് പറയുന്നത്. നിയമലംഘനങ്ങളുടെ പേരില്‍ നിരവധിതവണ നടപടികള്‍ നേരിട്ട ബസാണ് റോബിന്‍.