തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്: സ്റ്റാലിന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Update: 2026-03-30 11:09 GMT

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കൊളത്തൂര്‍ മണ്ഡലത്തില്‍ നിന്നാണ് സ്റ്റാലിന്‍ വീണ്ടും ജനവിധി തേടുന്നത്. വിപുലമായ റോഡ് ഷോയുടെ അകമ്പടിയോടെ എത്തിയ സ്റ്റാലിന്‍, ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഡല്‍ഹിയും തമിഴ്‌നാടും തമ്മിലുള്ള പോരാട്ടമാണെന്ന് വ്യക്തമാക്കി. എതിരാളികള്‍ ആരായാലും ഡിഎംകെ വിജയം നേടുമെന്ന് ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

ഏപ്രില്‍ ആറു വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി.

Tags: