ദമസ്‌കസ്: ഐക്യരാഷ്ട്ര ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ശര്‍അ യുഎസിലേക്ക്. കഴിഞ്ഞ 60 വര്‍ഷത്തില്‍ ആദ്യമായാണ് ഒരു സിറിയന്‍ പ്രസിഡന്റ് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുക. സെപ്റ്റംബര്‍ 22 മുതല്‍ 30 വരെയാണ് സെഷന്‍. 1967ല്‍ സിറിയന്‍ പ്രസിഡന്റായിരുന്ന നൂറുദ്ദീന്‍ അല്‍ അതാസിയാണ് അവസാനമായി യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിച്ചത്. മേയ് 14ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി അല്‍ ശര്‍അ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് സിറിയക്കെതിരായ ഉപരോധങ്ങള്‍ യുഎസ് പിന്‍വലിച്ചത്.