ദമസ്‌കസ്: സിറിയയുടെ ഭാവി തീരുമാനിക്കാനുള്ള നാഷണല്‍ ഡയലോഗ് കോണ്‍ഫറന്‍സ് ഫെബ്രുവരി 25ന് തുടങ്ങും. രാജ്യത്തിന്റെ പുതിയ ഭരണഘടന, സമ്പദ് വ്യവസ്ഥയുടെ സ്വഭാവം തുടങ്ങിയ കാര്യങ്ങള്‍ കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യും. അതിന് ശേഷം മൂന്നുവര്‍ഷമെടുത്ത് പുതിയ ഭരണഘടന തയ്യാറാക്കും. അതിന് ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ പൊതുതിരഞ്ഞെടുപ്പ് നടത്തും. സിറിയന്‍ പ്രസിഡന്റായിരുന്ന ബശാറുല്‍ അസദിനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ ശേഷം അധികാരത്തിലെത്തിയ ഇടക്കാല സര്‍ക്കാര്‍ കോണ്‍ഫറന്‍സ് വാഗ്ദാനം ചെയ്തിരുന്നു.
അതേസമയം, ദമസ്‌കസിലെ ഇടക്കാല സര്‍ക്കാരുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് വടക്കുകിഴക്കന്‍ സിറിയയിലെ കുര്‍ദ് ഭരണകൂടത്തിന്റെ നേതാവായ ജനറല്‍ മസ്‌ലൂം ആബ്ദി പറഞ്ഞു. കഴിഞ്ഞ മാസം സിറിയയുടെ ഇടക്കാല പ്രസിഡന്റായ അഹമദ് അല്‍ ഷറയുമായി മസ്‌ലൂം ആബ്ദി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ രണ്ടുസമിതികളും ഇരുകൂട്ടരും രൂപീകരിച്ചു. ചര്‍ച്ചകളെ തുടര്‍ന്ന് കുര്‍ദ് പ്രദേശത്തെ എണ്ണക്കിണറുകളില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ ദമസ്‌കസിന് കൈമാറി തുടങ്ങി. പ്രതിദിനം 5,000 ബാരല്‍ എണ്ണയാണ് കൈമാറുന്നത്.
കുര്‍ദിഷ് പ്രദേശത്തെ എണ്ണ സംസ്‌കരണ കേന്ദ്രം
