ബശ്ശാറുല്‍ അസദിന്റെ നാട്ടിലെ സൈനികനടപടി അവസാനിച്ചെന്ന് സിറിയന്‍ സര്‍ക്കാര്‍

Update: 2025-03-10 15:11 GMT

ദമസ്‌കസ്: സിറിയയുടെ മുന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ നാടായ ലദാക്കിയയിലെയും താര്‍തുസിലെയും സൈനികനടപടി അവസാനിച്ചെന്ന് സിറിയന്‍ പ്രതിരോധമന്ത്രാലയം. പ്രദേശത്തെ അസദ് അനുകൂലികളെ തുടച്ചുനീക്കിയതായി പ്രതിരോധമന്ത്രാലയം പ്രസ്താവനയില്‍ അവകാശപ്പെട്ടു. എന്തുകൊണ്ടാണ് പ്രദേശത്ത് അക്രമങ്ങള്‍ നടന്നതെന്ന് അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചതായി സിറിയന്‍ പ്രസിഡന്റ് അഹ്മദ് അല്‍ ഷറാ പറഞ്ഞു. വ്യാഴാഴ്ച്ച മുതല്‍ ലദാക്കിയയിലും താര്‍തുസിലുമായി നടന്ന ഏറ്റുമുട്ടലുകളില്‍ ആയിരത്തില്‍ അധികം പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും അലവി ശിയാ വിഭാഗക്കാരാണ്.