മെച്ചപ്പെട്ട വേതനവും സമഗ്രമായ ദേശീയ നയവും നടപ്പിലാക്കുക; സ്വിഗ്ഗി, സൊമാറ്റോ തൊഴിലാളികളുടെ പ്രതിഷേധം

Update: 2025-12-26 09:48 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ആപ്പ്-ബേസ്ഡ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് (ഐഎഫ്എടി) രാജ്യവ്യാപകമായി നടത്തിയ മിന്നല്‍ പണിമുടക്കില്‍ പങ്കെടുത്തത് 40,000 തൊഴിലാളികള്‍. മെച്ചപ്പെട്ട വേതനവും ഗിഗ്, പ്ലാറ്റ്ഫോം തൊഴിലാളികള്‍ക്ക് സമഗ്രമായ ദേശീയ നയവും ആവശ്യപ്പെട്ടായിരുന്നു പണിമുടക്ക്

മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, ബെംഗളൂരു എന്നിവയുള്‍പ്പെടെ പ്രധാന നഗരങ്ങളില്‍ നിന്ന് ഏകദേശം 40,000 തൊഴിലാളികള്‍ പങ്കെടുത്ത പ്രതിഷേധങ്ങള്‍ ഉണ്ടായി. സ്വിഗ്ഗി, സൊമാറ്റോ, സെപ്റ്റോ, ബ്ലിങ്കിറ്റ്, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ പ്രമുഖ ഇ-കൊമേഴ്സ്, ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട ഡെലിവറി തൊഴിലാളികള്‍ ഈ പ്രതിഷേധത്തില്‍ പങ്കെടുത്തു. ഹൈദരാബാദില്‍, ഗച്ചിബൗളി-കൊണ്ടാപൂരില്‍ നടന്ന ബൈക്ക് റാലിയില്‍ 2,000-ത്തിലധികം തൊഴിലാളികളാണ് പങ്കെടുത്തത്.

Tags: