സ്വര്‍ണപ്പാളി വിവാദം; സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്യും
പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകളില്‍ വിശദമായ അന്വേഷണത്തിനും ചോദ്യം ചെയ്യലിനും ഒരുങ്ങുകയാണ് ദേവസ്വം വിജിലന്‍സ്.ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകളില്‍ സംശയമുണ്ടെന്നും സംഭവത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞിരുന്നു.
അതേസമയം, ശബരിമല ദ്വാരപാലക ശില്‍പ്പത്തിലെ ആവരണത്തിന്റെ അറ്റകുറ്റപ്പണിക്കുള്ള 2019ലെ ദേവസ്വം ബോര്‍ഡ് ഉത്തരവ് പുറത്തുവന്നു. ദ്വാരപാലക ശില്‍പ്പത്തില്‍ പൊതിഞ്ഞിട്ടുള്ള ചെമ്പ്പാളികളില്‍ അറ്റകുറ്റപ്പണി നടത്തി സ്വര്‍ണം പൂശാനാണ് 2019ലെ ഉത്തരവ്. 1999ല്‍ ദ്വാരപാലക ശില്‍പ്പത്തിന്റെ പാളികള്‍ സ്വര്‍ണം പൂശിയിരുന്നു. എന്നാല്‍ ചെമ്പ് പാളിയില്‍ സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് കൈമാറിയെന്നാണ് ഉത്തരവില്‍ പറയുന്നത്. 1999ല്‍ സ്വര്‍ണം പൂശിയെന്ന് പറയുന്ന ദ്വാരപാലക ശില്‍പ്പത്തിന്റെ പാളികള്‍ എങ്ങനെ ചെമ്പ് പാളിയായി എന്നാണ് ഉയരുന്ന പ്രധാന ചോദ്യം.