ലഹരി ഉപയോഗത്തിനിടെ മരിച്ച യുവാവിനെ കുഴിച്ചിട്ട കേസില്‍ പ്രതികള്‍ റിമാന്‍ഡില്‍
കസ്റ്റഡി അപേക്ഷ കൊയിലാണ്ടി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും
കോഴിക്കോട്: ലഹരി ഉപയോഗതിനിടെ മരിച്ച യുവാവിനെ കുഴിച്ചിട്ടെന്ന കേസില്‍ പിടിയിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികള്‍ക്കായി പോലിസ് നല്‍കിയ കസ്റ്റഡി അപേക്ഷ കൊയിലാണ്ടി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചയുടന്‍ മൃതദേഹം കണ്ടെടുക്കാന്‍ നടപടികള്‍ തുടങ്ങുമെന്ന് പോലിസ് അറിയിച്ചു.
വെസ്റ്റ് ഹില്‍ ചുങ്കം സ്വദേശിയായ വിജിലിന്റെ മരണത്തില്‍ സുഹൃത്തുക്കളായ എരഞ്ഞിപ്പാലം സ്വദേശി നിഖില്‍, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരാണ് എലത്തൂര്‍ പോലിസിന്റെ പിടിയിലായത്. 2019ലാണ് കേസിനാസ്പദമായ സംഭവം.
സുഹൃത്തുക്കളായ നാല് പേര്‍ ലഹരി ഉപയോഗത്തിനിടെ അമിത അളവിലുള്ള ലഹരി ഉപയോഗത്തെ തുടര്‍ന്ന് വിജില്‍ മരിച്ചു. തുടര്‍ന്ന് മറ്റുമൂന്നു പേര്‍ ചേര്‍ന്ന് മൃഹദേഹം കുഴിച്ചിട്ടു. കേസില്‍ പൂവാട്ട്പറമ്പ സ്വദേശി രഞ്ജിത്തിനെയാണ് ഇനി പിടികൂടാനുള്ളത്.