ട്രേഡിങ്ങിന്റെ പേരില്‍ 55 ലക്ഷം തട്ടിയ പ്രതി പിടിയില്‍

Update: 2025-09-22 13:56 GMT

കോഴിക്കോട്: ട്രേഡിങ്ങില്‍ ലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷം രൂപ തട്ടിയ കേസില്‍ പ്രതിയെ പിടികൂടി. നടുവണ്ണൂര്‍ സ്വദേശി സുബൈറിനെയാണ് സൈബര്‍ ക്രൈം പോലിസ് സംഘം കോഴിക്കോട്ടു നിന്നും പിടികൂടിയത്.

ഫയേഴ്സ് സെക്യൂരിറ്റി പ്രൈവറ്റ് ലിമിറ്റഡ് ഇന്‍വെസ്റ്റ്‌മെന്റിന്റെ ഓഹരികളില്‍ ട്രേഡിങ് നടത്തി ലാഭം നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പാലാ രാമപുരം ഏഴാച്ചരി സ്വാദേശിയില്‍നിന്ന് പലതവണകളായി പല അക്കൗണ്ടുകളിലേക്ക് 55,39,222 രൂപയാണ് വാങ്ങിയത്. എന്നാല്‍, ഇയാള്‍ മുതലോ ലാഭമോ നല്‍കാതെ വിശ്വാസവഞ്ചന നടത്തി പണം തട്ടിയെടുത്തെന്ന പരാതിയെ തുടര്‍ന്ന് കോട്ടയം ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് കോട്ടയം സൈബര്‍ ക്രൈം സ്റ്റേഷനില്‍ തുടരന്വേഷണം നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തു.

Tags: