കൊച്ചി: കേസില്‍ പ്രതികരിക്കാനില്ലെന്ന് അതിജീവിത. നടിയെ ആക്രമിച്ച കേസില്‍ പ്രതികരിക്കാനില്ലെന്നാണ് കേസിന്റെ വിധി വന്ന ശേഷം അതിജീവിത പറഞ്ഞത്. എട്ടു വര്‍ഷങ്ങള്‍ നീണ്ടുനിന്ന നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസിന്റെ അന്തിമ വിധി വന്നത്. പല തവണ കേസില്‍ ജഡ്ജിയെ മാറ്റണമെന്നടക്കമുള്ള ആവശ്യങ്ങളുമായി കോടതി കയറിയിറങ്ങിയ ആളാണ് അതിജീവിത. ഒടുവില്‍ സുപ്രിംകോടതി വരെ പോകേണ്ടി വന്നു. എന്നാല്‍ വിധി തീര്‍ത്തും തിരിച്ചടിയായി.
കേസ് തനിക്കെതിരേ മാത്രമുള്ള ഗൂഡാലോചനയായിരുന്നെന്നാണ് നടിയെ ആക്രമിച്ച കേസില്‍ കോടതി വെറുതെ വിട്ട നടന്‍ ദിലീപ് പറഞ്ഞത്. എല്ലാം ക്രിമിനല്‍ പോലിസിന്റെ കള്ളകഥയായിരുന്നു. ഇന്ന് പോലിസ് ഉണ്ടാക്കിയ കള്ളകഥ കോടതിയില്‍ തകര്‍ന്നടിഞ്ഞെന്നുമായിരുന്നു പരാമര്‍ശം.