അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുല്‍ ഈശ്വറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്നലെയാണ് രണ്ട് ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ രാഹുല്‍ ഈശ്വറിനെ വിട്ടത്. ജയിലില്‍ അയച്ചത് മുതല്‍ രാഹുല്‍ ഈശ്വര്‍ നിരാഹാരത്തിലാണ്. ക്ഷീണിതനെന്ന ഡോക്ടറുടെ റിപോര്‍ട്ടിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് ഡ്രിപ്പ് നല്‍കിയിരുന്നു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എട്ടാം ദിവസവും ഒളിവില്‍ തന്നെ കഴിയുകയാണ്. രാഹുലിനെ തേടി പ്രത്യേക അന്വേഷണ സംഘം വയനാട് - കര്‍ണാടക അതിര്‍ത്തിയില്‍ എത്തി. രാഹുല്‍ ഒളിച്ചു താമസിച്ച സ്ഥലങ്ങളില്‍ നിന്ന് അന്വേഷണ സംഘം എത്തുന്നതിനു തൊട്ട് മുമ്പ് രക്ഷപ്പെട്ടെന്നാണ് സൂചന. പോലിസ് അമ്പേഷണം ഊര്‍ജ്ജിതമാക്കി.