''സുരേഷ് ഗോപി രണ്ടു പശുക്കളെ നല്‍കും; സമാധി സ്ഥലം ജീവിതമാര്‍ഗമാക്കില്ല'' ഗോപന്റെ കുടുംബം

Update: 2025-02-15 15:05 GMT

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഗോപന്റെ സമാധിസ്ഥലം ജീവിതമാര്‍ഗമല്ലെന്നും ഉപജീവനത്തിനായി രണ്ടു പശുക്കളെ നല്‍കാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും കുടുംബം. ചില സംഘടനകളുടെ സഹായത്താലാണ് സമാധി പരിപാടി നടത്തിയതെന്ന് കുടുംബം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ രണ്ടു പശുക്കളുണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് മൂലം അവയെ വിറ്റു. കുടുംബം പ്രയാസത്തിലാണെന്ന് അറിഞ്ഞതിനാല്‍ രണ്ടു പശുക്കളെ നല്‍കാമെന്ന് സുരേഷ് ഗോപി പറഞ്ഞു.

''സമാധിയിലെ വരുമാനം കുടുംബത്തിന്റെ ആവശ്യത്തിന് ഉപയോഗിക്കില്ല. അധ്വാനിച്ചു ജീവിക്കാനാണു തീരുമാനം.''-ഗോപന്റെ ഭാര്യ സുലോചന, മക്കളായ രാജസേനന്‍, സനന്ദന്‍ എന്നിവര്‍ മാധ്യമങ്ങളോടു പറഞ്ഞു.

ഗോപന്റെ മൂക്ക്, തല, മുഖം, നെറ്റി എന്നിവിടങ്ങളില്‍ ചതവ് ഉണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പറയുന്നത്. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം വന്നാലേ മരണകാരണം വ്യക്തമാകൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.