''കന്യാസ്ത്രീകളുടെ അറസ്റ്റിനുശേഷം സുരേഷ് ഗോപിയെ കാണാനില്ല''-പോലിസില്‍ പരാതി
തൃശ്ശൂര്‍: കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന് പോലിസില്‍ പരാതി. കെഎസ്‌യു തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂരാണ് തൃശ്ശൂര്‍ ഈസ്റ്റ് പോലിസില്‍ പരാതി നല്‍കിയത്. ഇ-മെയില്‍ വഴിയാണ് ഗോകുല്‍ പരാതി നല്‍കിയിട്ടുള്ളത്. ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളുടെ അറസ്റ്റിന്‌ശേഷം സുരേഷ് ഗോപിയെ കാണാനില്ലെന്നും സുരേഷ് ഗോപിയുടെ തിരോധാനത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നുമാണ് പരാതിയില്‍ പറയുന്നത്. വലിയ വിമര്‍ശനമുണ്ടായിരുന്നു. വിഷയത്തില്‍ സുരേഷ് ഗോപി മൗനം പാലിച്ചതില്‍ സഭാപ്രവര്‍ത്തകര്‍ക്കിടയിലും നീരസമുണ്ടായിരുന്നു. ഇതിനിടെ സുരേഷ് ഗോപിയെ പരോക്ഷമായി പരിഹസിച്ച് ഓര്‍ത്തഡോക്‌സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയും രംഗത്തെത്തി. ഞങ്ങള്‍ തൃശ്ശൂരുകാര്‍ തിരഞ്ഞെടുത്ത് ഡല്‍ഹിയിലേക്ക് അയച്ച ഒരു നടനെ കാണാനില്ലെന്നും പോലിസില്‍ അറിയിക്കണമോ എന്നാണ് ആശങ്കയെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.