മീഡിയവണ്‍ സംപ്രേഷണ വിലക്ക്;ഹരജികളില്‍ സുപ്രിംകോടതി ഇന്ന് വാദം കേള്‍ക്കും

സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നാലാഴ്ച കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രിംകോടതിയില്‍ കത്ത് നല്‍കിയിട്ടുണ്ട്

Update: 2022-04-07 03:56 GMT

ന്യൂഡല്‍ഹി: മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സമര്‍പ്പിച്ച ഹരജികളില്‍ സുപ്രിംകോടതി ഇന്ന് വാദം കേള്‍ക്കും.ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുക.വിലക്കിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നാലാഴ്ച കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രിംകോടതിയില്‍ കത്ത് നല്‍കിയിട്ടുണ്ട്.

മീഡിയവണ്‍ ചാനല്‍ മാനേജ്‌മെന്റ്, എഡിറ്റര്‍ പ്രമോദ് രാമന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തുടങ്ങിയവരാണ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരുന്നത്. സംപ്രേഷണ വിലക്കിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഹരജിയിലാണ് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടിസയച്ചത്. നടപടിയില്‍ മാര്‍ച്ച് 26നകം കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നായിരുന്നു സുപ്രിംകോടതിയുടെ നിര്‍ദേശം. എന്നാല്‍ ഈ സമയം നീട്ടിതരണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം.

ചാനലിന്റെ പ്രവര്‍ത്തനം വിലക്കിയ നടപടി മാര്‍ച്ച് പതിനഞ്ചിന് കോടതി സ്‌റ്റേ ചെയ്തിരുന്നു. കേസില്‍ ഇന്ന് അന്തിമ വാദം കേള്‍ക്കാനാരിക്കെയാണ് കേന്ദ്രം കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുന്നത്.

Tags:    

Similar News