2021ലെ ട്രൈബ്യൂണല്‍ റിഫോംസ് നിയമം റദ്ദാക്കി സുപ്രിംകോടതി

Update: 2025-11-20 05:15 GMT

ന്യൂഡല്‍ഹി: 2021ലെ ട്രൈബ്യൂണല്‍ റിഫോംസ് നിയമം റദ്ദാക്കി സുപ്രിംകോടതി. കോടതി ഉത്തരവുകള്‍ മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമമെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി

വിവിധ ട്രൈബ്യൂണലുകളിലെ അംഗങ്ങളുടെ നിയമനവും കാലാവധിയും സര്‍വീസ് വ്യവസ്ഥകളും നിഷ്‌ക്കര്‍ഷിക്കുന്ന നിയമമാണ് ട്രൈബ്യൂണല്‍ റിഫോംസ് നിയമം. നേരത്തെ ഉണ്ടായിരുന്ന നിയമങ്ങള്‍ പാലിക്കാതെ, കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നത് ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണെന്ന് കോടതി വ്യക്തമാക്കി. കേരള മദ്രാസ് ബാര്‍ അസോസിയേഷനാണ് ഹരജിക്കാര്‍.

Tags: