അസമിലെ ഗോല്‍ഘാട്ടിലെ കുടിയൊഴിപ്പിക്കലുകള്‍ സ്റ്റേ ചെയ്ത് സുപ്രിംകോടതി

Update: 2025-08-23 15:30 GMT

ന്യൂഡല്‍ഹി: അസമിലെ ഗോല്‍ഘാട്ട് ജില്ലയിലെ ഉറിയംഘട്ട് പ്രദേശത്തെ കുടിയൊഴിപ്പിക്കലുകള്‍ സ്റ്റേ ചെയ്ത് സുപ്രിംകോടതി. സര്‍ക്കാര്‍ നടത്തുന്ന കുടിയൊഴിപ്പിക്കലിനെ ചോദ്യം ചെയ്ത ഹരജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് അബ്ദുല്‍ ഖാലിക്ക് അടക്കമുള്ള പ്രദേശവാസികള്‍ സുപ്രിംകോടതിയെ സമീപിച്ചത്. ദീര്‍ഘകാലമായി പ്രദേശത്ത് താമസിക്കുന്നവരാണ് തങ്ങളെന്നും കുടിയൊഴിപ്പിക്കുന്നത് തടയണമെന്നും ഹരജിക്കാര്‍ വാദിച്ചു. വൈദ്യുതി കണക്ഷനും റേഷന്‍ കാര്‍ഡും വോട്ടര്‍ പട്ടികയില്‍ പേരും ഉള്ളവരാണ് ഹരജിക്കാര്‍. ഇക്കാര്യങ്ങള്‍ പരിഗണിച്ച് ഉചിതമായ ഉത്തരവ് ഇറക്കണമെന്നാണ് ആവശ്യം. ഹരജിയില്‍ അസം സര്‍ക്കാരിന് നോട്ടിസ് അയച്ചാണ് കുടിയൊഴിപ്പിക്കല്‍ നടപടികള്‍ സ്റ്റേ ചെയ്തിരിക്കുന്നത്.