വഖ്ഫ് സ്വത്തില്‍ മാറ്റം വരുത്തരുത്; ഇടക്കാല ഉത്തരവിട്ട് സുപ്രിംകോടതി

Update: 2025-04-17 09:04 GMT

ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതിയില്‍ ഇടക്കാല ഉത്തരവിട്ട് സുപ്രിംകോടതി. വഖ്ഫ് സ്വത്തില്‍ മാറ്റം വരുത്തരുതെന്ന പ്രധാന ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്. വഖ്ഫ് ബോര്‍ഡിലേക്കും സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സിലിലും നിയമനം നടത്തരുതെന്നും പറഞ്ഞ കോടതി വഖഫ് നിയമത്തിനെതിരായ ഹരജികളില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് സുപ്രിംകോടതി ഏഴ് ദിവസം അനുവദിച്ചു. കേസ് ഒരാഴ്ച്ചക്ക് ശേഷം വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു

സര്‍ക്കാരിനു വേണ്ടി ഹരിശങ്കര്‍ ജയ്ന്‍ ആണ് ഹാജരായിരുന്നത്. വഖ്ഫ് ആയി ബന്ധപ്പെട്ട് സര്‍ക്കാരിന് നിരന്തരം പരാതികള്‍ നല്‍കിയിരുന്നു. അതുകൊണ്ടാണ് ഇങ്ങനെയൊരു നിയമം കൊണ്ടു വന്നത് എന്ന് പറഞ്ഞു കൊണ്ട്, നിയമത്തിന് സംരക്ഷണം നല്‍കണം എന്ന വാദമാണ് അദ്ദേഹം ഉന്നയിച്ചത്. വാദം ആരംഭിച്ചപ്പോള്‍ തന്നെ തങ്ങള്‍ക്ക് കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി വേഗത്തില്‍ തന്നെ ഇടക്കാല ഉത്തരവിലേക്കു കടക്കുകയായിരുന്നു.

കേന്ദ്രത്തിന്റെ മറുപടിയില്‍ ഹരജിക്കാര്‍ക്ക് അഞ്ച് ദിവസത്തിനുള്ളില്‍ മറുപടി സമര്‍പ്പിക്കാമെന്ന് സുപ്രിംകോടതി അറിയിച്ചു.  അതിനുശേഷം ഇടക്കാല ഉത്തരവുകള്‍ക്കായി വിഷയം ലിസ്റ്റ് ചെയ്യുമെന്ന് സുപ്രിംകോടതി ബെഞ്ച് പറഞ്ഞു.

Tags: