ജസ്റ്റിസ് ബേല ത്രിവേദിയെ 'ഗോഡി' ജഡ്ജിയെന്ന് വിളിച്ചു; മാധ്യമപ്രവര്‍ത്തകന്‍ അജയ് ശുക്ലക്കെതിരേ കേസെടുത്ത് സുപ്രിംകോടതി

Update: 2025-05-30 03:49 GMT

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകനും യൂട്യൂബറുമായ അജയ് ശുക്ലക്കെതിരേ സുപ്രിംകോടതി സ്വമേധയാ കേസെടുത്തു. ചീഫ്ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് ഇന്ന് രാവിലെ കേസ് പരിഗണിക്കും. കഴിഞ്ഞ ദിവസം സുപ്രിംകോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് ബേല എം ത്രിവേദിക്കെതിരെ നടത്തിയ പരാമര്‍ശമാണ് കേസിന് കാരണമായത്. ബേല എം ത്രിവേദി 'ഗോഡി' ജഡ്ജിയാണെന്നാണ് അജയ് ശുക്ല ഒരു വീഡിയോയില്‍ പറഞ്ഞത്. കേന്ദ്രസര്‍ക്കാരിനെ അനുകൂലിക്കുന്ന ജഡ്ജിയാണെന്നാണ് ഈ പരാമര്‍ശത്തിന്റെ അര്‍ത്ഥം. ജസ്റ്റിസ് ബേല എം ത്രിവേദിക്ക് അഭിഭാഷകര്‍ യാത്രയയപ്പ് നല്‍കാത്തത് ഏറെ വിവാദമായിരുന്നു.