എസ്‌ഐആര്‍ ഹരജികള്‍ വര്‍ധിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രിംകോടതി

Update: 2025-12-09 10:30 GMT

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ഹരജികളില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രിംകോടതി. ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം, കേരളം എന്നിവിടങ്ങളില്‍നിന്നുള്ള വിവിധ ഹരജികളേക്കുറിച്ചാണ് സുപ്രിംകോടതി അതൃപ്തി വ്യക്തമാക്കിയത്. രാഷ്ട്രീയക്കാരെല്ലാം പ്രശസ്തി തേടി സുപ്രിംകോടതിയിലെത്തുന്നുവെന്നാണ് കോടതിയുടെ ആശങ്കയെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. കൂടുതല്‍ ഹരജികള്‍ നല്‍കിക്കൊണ്ടിരിക്കുന്നതിലൂടെ വിഷയം രാഷ്ട്രീയവത്കരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്‌ഐആര്‍ വിഷയങ്ങളില്‍ സംസ്ഥാനം തിരിച്ചുള്ള ഹരജികള്‍ വേര്‍തിരിക്കാന്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദ്ദേശിച്ചു. സംസ്ഥാനം തിരിച്ചുള്ള വേര്‍തിരിക്കലിലൂടെ സുപ്രിംകോടതിക്ക് ഓരോ സംസ്ഥാനത്തിന്റെയും പ്രശ്‌നം പ്രത്യേകം കേള്‍ക്കാന്‍ സാധിക്കുമെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

Tags: