മലിനീകരണ നിയന്ത്രണ ബോര്‍ഡുകളിലെ തസ്തികകള്‍ ആറു മാസത്തിനുള്ളില്‍ നികത്തുക; സംസ്ഥാനങ്ങള്‍ക്ക് സുപ്രിംകോടതിയുടെ നിര്‍ദേശം

Update: 2025-09-17 10:11 GMT

ന്യൂഡല്‍ഹി: അതത് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകളിലെ ദീര്‍ഘകാലമായി കെട്ടിക്കിടക്കുന്ന തസ്തികകള്‍ നികത്താന്‍ നിര്‍ദേശം നല്‍കി സുപ്രിം കോടതി. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് ആറ് മാസത്തെ സമയപരിധി നല്‍കി.രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകളിലെ (എസ്പിസിബി) നിര്‍ണായക ഒഴിവുകള്‍ നികത്തുന്നതില്‍ പരാജയപ്പെട്ടതിന് സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിച്ചു.

നിര്‍ണായകമായ ഈ സമയത്ത്, ദീര്‍ഘകാല നിഷ്‌ക്രിയത്വം ഈ സംസ്ഥാനങ്ങളിലെ പരിസ്ഥിതിയെതന്നെ ഇല്ലാതാക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷന്‍ (സിഎക്യുഎം), സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് (സിപിസിബി) എന്നിവയ്ക്കും സമാനമായ നിര്‍ദ്ദേശങ്ങള്‍ കോടതി നല്‍കിയിട്ടുണ്ട്.

Tags: