മെഹ്‌റോളിയിലെ പുരാതന ദര്‍ഗകളില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ അറ്റകുറ്റപണികള്‍ നടത്തണം: സുപ്രിംകോടതി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മെഹ്‌റോളിയിലെ പുരാതന ദര്‍ഗകളില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ അറ്റകുറ്റപണികള്‍ നടത്തണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. പതിനാലാം നൂറ്റാണ്ടിലെ ആഷിഖ് അല്ലാഹ് ദര്‍ഗ, ഛില്ലാഗാഹ് ദര്‍ഗ എന്നിവയിലാണ് അറ്റകുറ്റപണികള്‍ നടത്തേണ്ടത്. 1958ലെ നിയമപ്രകാരം ഈ ദര്‍ഗകള്‍ പുരാതന സ്മാരകങ്ങളാണെങ്കിലും സംരക്ഷിത പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാലാണ് ഹരജിയുമായി പൊതുപ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചത്.