സബ്സിഡി സാധനങ്ങളുടെ വില കുറച്ച് സപ്ലൈകോ

Update: 2025-04-11 08:57 GMT

തിരുവനന്തപുരം: സബ്സിഡി സാധനങ്ങളുടെ വില കുറച്ച് സപ്ലൈകോ. തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വന്‍പയര്‍ എന്നീ അഞ്ച് സബ്സിഡി ഇനങ്ങളുടെ വിലയാണ് കുറച്ചത്. നാല് മുതല്‍ പത്ത് രൂപ വരെയാകും ഓരോ ഇനങ്ങള്‍ക്കും കുറയുക. പ്രതിമാസം 35 ലക്ഷത്തിലധികം ആളുകള്‍ ആശ്രയിക്കുന്ന സ്ഥാപനമെന്ന നിലക്ക് വില കുറവ് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകും.

തുവര പരിപ്പിന്റെ വില 115 രൂപയില്‍ നിന്ന് 105 ആയും, ഉഴുന്നിന്റെ വില 95 രൂപയില്‍ നിന്നും 90 ആയും, വന്‍കടലയുടെ വില 69 രൂപയില്‍ നിന്നും 65 രൂപയായും, വന്‍പയറിന്റെ വില 79 രൂപയില്‍ നിന്നും 75 രൂപയായും, മുളക് 500 ഗ്രാമിന് 68.25 രൂപയില്‍ നിന്നും 57.75 രൂപയായും ആണ് കുറച്ചിരിക്കുന്നത്.

Tags: