സീലിങില്‍ നിന്ന് കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് സൂപ്രണ്ടിന് പരിക്ക്

Update: 2025-05-28 13:30 GMT

കോട്ടയം: സീലിങില്‍ നിന്ന് കോണ്‍ക്രീറ്റ് ഇളകിവീണ് നഗരസഭാ സൂപ്രണ്ടിന് പരിക്ക്. കുമാരനെല്ലൂര്‍ സോണല്‍ ഓഫീസിലാണ് സംഭവം. നഗരസഭാ സൂപ്രണ്ട് ശ്രീകുമാറിന്റെ തലയിലാണ് കോണ്‍ക്രീറ്റ് വീണത്. ഇന്ന് ഉച്ചയ്ക്ക ശേഷം മൂന്നരയോടെയായിരുന്നു സംഭവം. പരിക്കേറ്റ ശ്രീകുമാര്‍ പ്രാഥമിക ചികിത്സ തേടി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.