അന്‍വറിന് വേണ്ടി വാതില്‍ തുറക്കാമല്ലോയെന്ന് സണ്ണി ജോസഫ്

Update: 2025-06-23 06:28 GMT

നിലമ്പൂര്‍: പി വി അന്‍വറിനെ യുഡഎഫില്‍ ചേര്‍ക്കുന്നത് തള്ളാതെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. അന്‍വറിനെ മുന്നണിയിലെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാതില്‍ പണിയുന്നവര്‍ താക്കോല്‍ വെക്കുന്നത് എന്തിനാണ്. വേണമെങ്കില്‍ അടക്കാം, വേണമെങ്കില്‍ തുറക്കാം. - സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

നിലമ്പൂരില്‍ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെയാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നിലമ്പൂരില്‍ യുഡിഎഫിന് ഉജ്വല വിജയം നല്‍കിയ ജനങ്ങളെ അഭിനന്ദിക്കുന്നെന്ന് രമേഷ് ചെന്നിത്തല. നിലമ്പൂരിലെ സീറ്റ് ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫിന് വേണ്ടി തിരിച്ചുപിടിച്ചെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇത് കേരളത്തിലെ ജനങ്ങളുടെ വിജയമാണെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ കേരളത്തില്‍ ഉടനീളം ഉടലെടുത്ത പ്രതിഷേധം നിലമ്പൂര്‍ ജനത ഏറ്റെടുത്തെന്നും അദ്ദേഹം പറഞ്ഞു.