കേരള കോണ്‍ഗ്രസ് എമ്മിന് മുന്നില്‍ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് സണ്ണി ജോസഫ്

Update: 2026-01-15 08:36 GMT

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന് മുന്നില്‍ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. കാര്യങ്ങള്‍ അവര്‍ക്ക് തീരുമാനിക്കാം , ജനങ്ങളുടെ മനസനുസരിച്ച് കേരള കോണ്‍ഗ്രസ് ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ തീരുമാനം എടുക്കേണ്ടത് അവര്‍ തന്നെയാണ്. സോണിയ ഗാന്ധി ജോസ് കെ. മാണിയെ വിളിച്ചോ എന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി

തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കണമോയെന്ന് ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കാന്‍ സന്നദ്ധനാണെന്നും സണ്ണി ജോസഫ് പറഞ്ഞു. പാലക്കാട് മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ് വിഷയമാകില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

ഷാഫി പറമ്പില്‍ എവിടെ നിന്നാലും ജയിക്കുമെന്നും അദ്ദേഹം ശക്തനായ നേതാവാണെന്നും സണ്ണി ജോസഫ് പറഞ്ഞു. പ്രതിപക്ഷ നേതാവ് പറഞ്ഞതുപോലെ, വിസ്മയം ഇനിയും ഉണ്ടാവുമെന്നും സണ്ണി ജോസഫ് കൂട്ടിചേര്‍ത്തു.

Tags: