മടങ്ങി വരവിനൊരുങ്ങി സുനിത വില്യംസ്; ക്രൂ10 വിക്ഷേപണം വിജയം

Update: 2025-03-15 02:00 GMT

വാഷിങ്ടണ്‍: സ്‌പേസ് എക്‌സിന്റെ ക്രൂ-10 വിക്ഷേപണം വിജയം. ഫ്ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് ഫാല്‍ക്കണ്‍- 9 റോക്കറ്റില്‍ ക്രൂ-10 വിക്ഷേപിച്ചത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.33നായിരുന്നു വിക്ഷേപണം. നാസയും സ്‌പേസ്എക്‌സും ചേര്‍ന്നാണ് നേതൃത്വം നല്‍കിയത്. ഒമ്പത് മാസമായി രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരായ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരികെ എത്തിക്കാനുള്ള ദൗത്യമാണ് വിജയകരമായി വിക്ഷേപിച്ചത്.

നാലു പുതിയ ബഹിരാകാശ സഞ്ചാരികളും പേടകത്തിലുണ്ട്. നാസയുടെ തന്നെ ആനി മക്ലെയിന്‍, നിക്കോള്‍ അയേഴ്‌സ്, ജാപ്പനീസ് ബഹിരാകാശ ഏജന്‍സിയായ ജാക്‌സയിലെ തകുയ ഒനിഷി, റഷ്യന്‍ റോസ്‌കോസ്‌മോസിന്റെ കിറില്‍ പെസ്‌കോവ് എന്നിവരാണ് ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്.