തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും എ പി വിഭാഗം സമസ്ത നേതാവ് കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരും. സ്‌കൂളിലെ വേനലവധിയില്‍ കൊണ്ടുവരുന്ന പരിഷ്‌കരണം സംബന്ധിച്ച ചര്‍ച്ചയില്‍ ചൂട് കൂടുതലുള്ള മെയ് മാസത്തിലേക്കും മഴ കൂടുതലുള്ള ജൂണ്‍ മാസത്തിലേക്കും വേനലവധി മാറ്റണമെന്ന് കാന്തപുരം നിര്‍ദേശിച്ചു.
പരാതികളും അപേക്ഷകളും തരുമ്പോള്‍ പഠിച്ചിട്ട് പറയാമെനന്ും പരയുന്ന മന്ത്രിയുടെ നിലപാട് ബഹുമാനമര്‍ഹിക്കുന്നതാണെന്നും ്ത് ബുദ്ധിയുള്ളവരുടെ ലക്ഷണമാണെന്നും കാന്തപുരം പറഞ്ഞു. പരീക്ഷാസമയം സംബന്ധിച്ചും കാന്തപുരം നിര്‍ദേശം മന്നോട്ടുവച്ചു.നിലവില്‍ വര്‍ഷത്തില്‍ മൂന്ന് എന്ന നിലയ്ക്ക് നടക്കുന്ന പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ട് എന്ന രീതിയിലേക്ക് മാറ്റാമെന്നായിരുന്നു നിര്‍ദേശം.
ചര്‍ച്ച ചെയ്ത് തീരുമാനങ്ങളെടുക്കുകയാണെങ്കില്‍ തര്‍ക്കങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കാമെന്ന് പറഞ്ഞ ഉസ്താദിനോട്, എന്ത് മാറ്റം വരുത്തുന്നുണ്ടെങ്കിലും ചര്‍ച്ചകള്‍ നടത്തുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.ബിജെപിയെ പൂട്ടി നിയമസഭയിലെത്തിയ ഉസ്താദിനോട് ആരാധനയാണെന്നും വി ശിവന്‍കുട്ടി കൂട്ടിചേര്‍ത്തു.