തിരുവനന്തപുരം വിമാനത്താവളത്തില്‍ സമ്മര്‍ ഷെഡ്യൂള്‍; അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് പത്തു ശതമാനം വര്‍ധന

Update: 2026-03-29 06:40 GMT

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സമ്മര്‍ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര സര്‍വീസുകളില്‍ പത്തു ശതമാനം വര്‍ധനയോടെ പ്രതിവാര സര്‍വീസുകളുടെ എണ്ണം 310ല്‍ നിന്ന് 340 ആയി ഉയരും. ആഭ്യന്തര സര്‍വീസുകള്‍ പ്രതിവാരം 294 ആയി തുടരും. പുതിയ ഷെഡ്യൂളിന്റെ ഭാഗമായി നവി മുംബൈ, ഗുവാഹത്തി എന്നിവിടങ്ങളിലേക്ക് പുതിയ സര്‍വീസുകള്‍ ആരംഭിക്കും. കൂടാതെ ചെന്നൈ, അബൂദബി, ദുബയ്, മസ്‌കത്ത്, കുവൈത്ത്, ക്വാലാലംപുര്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കും.

അബൂദബി (74), ഷാര്‍ജ (56), ദുബയ് (32), ക്വാലാലംപുര്‍ (28), മസ്‌കത്ത് (26), കുവൈത്ത് (26), മാലി (24), ദോഹ (20), ബഹ്‌റയ്ന്‍ (14), സിംഗപ്പൂര്‍ (14), ദമ്മാം (14), കൊളംബോ (8), ഹാനിമധു (4) എന്നിവയാണ് പ്രധാന അന്താരാഷ്ട്ര സര്‍വീസുകള്‍. ബെംഗളൂരു (84), ഡല്‍ഹി (56), ചെന്നൈ (42), മുംബൈ (42), ഹൈദരാബാദ് (28), കൊച്ചി (14), നവി മുംബൈ (14), കണ്ണൂര്‍ (8), മംഗളൂരു (4), ഗുവാഹത്തി (2) എന്നീ കേന്ദ്രങ്ങളിലേക്കാണ് ആഭ്യന്തര സര്‍വീസുകള്‍ നടത്തുക. വേനല്‍ക്കാല യാത്രാവശ്യങ്ങള്‍ പരിഗണിച്ചാണ് സര്‍വീസുകള്‍ വര്‍ധിപ്പിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

Tags: