ബജ്റങ് ദൾ നേതാവ് സുഹാസ് ഷെട്ടിയുടെ മരണം; പ്രതികളെ കുറിച്ച് സൂചന ലഭിച്ചെന്ന് പോലിസ്

Update: 2025-05-03 03:31 GMT

മംഗളൂരു: നിരവധി വർഗീയ സംഘർഷക്കേസുകളിലും കൊലക്കേസുകളിലും പ്രതിയായ ബജ്റങ്ദൾ നേതാവ് സുഹാസ് ഷെട്ടിയെ വെട്ടിക്കൊന്നവരെ കുറിച്ച് സൂചന ലഭിച്ചെന്ന് പോലിസ്. അവരെ പിടിക്കാൻ നാല് പോലിസ് സംഘങ്ങൾ രൂപീകരിച്ചെന്ന് മംഗളൂരു പോലിസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.

സുഹാസ് ഷെട്ടിയെ കൊന്നതിന് പിന്നാലെയുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളിൽ വിവിധ സ്റ്റേഷനുകളിലായി 12 കേസുകളും രജിസ്റ്റർ ചെയ്തു. സുഹാസ് അണ്ണയുടെ ആത്മാവിന് ശാന്തി കിട്ടാൻ രക്തം ഒഴുകണം എന്ന ഒരു പോസ്റ്റും ഇതിലുണ്ട്. വിഎച്ച്പി - ആർഎസ്എസ് നേതാക്കളായ ശരൺ പമ്പ് വെൽ, കല്ലഡ്ക എന്നിവരാണ് അടുത്തതെന്ന് പറയുന്ന പോസ്റ്റിലും കേസുണ്ട്.