ഞാവൽപ്പഴത്തോട് സാമ്യമുള്ള കായ കഴിച്ചു; വിദ്യാർഥിനി ആശുപത്രിയിൽ

Update: 2025-07-06 11:58 GMT

കോഴിക്കോട്: ഞാവൽപ്പഴത്തോട് സാമ്യമുള്ള കായ കഴിച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് വിദ്യാർഥിനി ആശുപത്രിയിൽ. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. കായ കഴിച്ച കുട്ടിയുടെ ചുണ്ടുകൾ തടിച്ചു വീർക്കുകയായിരുന്നു. ആദ്യം താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയ ഒമ്പതാം ക്ലാസ് വിദ്യാർഥിനി നിലവിൽ മെഡിക്കൽ കോളജിൽ ചികിൽസയിലാണ്.

കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ രണ്ടു കുട്ടികൾ ആശുപത്രിയിൽ ചികിൽസ തേടിയതായാണ് വിവരം.