സെന്റ് ഓഫ് ആഘോഷിക്കാന്‍ ആഡംബര വാഹനങ്ങളുമായി വിദ്യാര്‍ഥികള്‍; കേസെടുത്ത് പോലിസ്
കോഴിക്കോട്: സെന്റ് ഓഫ് ആഘോഷിക്കാന്‍ വാടകയ്‌ക്കെടുത്ത ആഢംബര വാഹനങ്ങളുമായി സ്‌കൂളിലെത്തിയ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരേ കേസ്. മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കെതിരേയാണ് പോലിസ് കേസെടുത്തത്. വിദ്യാര്‍ഥികള്‍ വാടകയ്ക്കെടുത്ത ആഡംബര വാഹനങ്ങള്‍ പോലിസ് പിടിച്ചെടുത്തു.
റീല്‍സ് ചിത്രീകരിക്കാന്‍ വേണ്ടിയാണ് വിദ്യാര്‍ഥികള്‍ വാഹനങ്ങള്‍ നിരത്തിലിറക്കിയതെന്നാണ് പോലിസ് പറയുന്നത്. കുട്ടികള്‍ വാഹനം ഓടിച്ചിരുന്നില്ല. ഓടിക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് ഫോട്ടോ ഷൂട്ട് നടത്തുമ്പോള്‍ തന്നെ അധ്യാപകര്‍ ഇടപെട്ട് പോലിസിനെ വിവരമറിയിക്കുകയായിരുന്നു. മൂന്ന് ബിഎംഡബ്ല്യു, ബെന്‍സ്, ഥാര്‍ തുടങ്ങി പത്തോളം ആഢംബര വാഹനങ്ങളാണ് വിദ്യാര്‍ഥികള്‍ വാടകയ്‌ക്കെടുത്തിരുന്നത്. വാഹനത്തിനെതിരേയും ഡ്രൈവര്‍മാര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.