ഓണാഘോഷത്തിനിടെ മല്‍സരിച്ച് മദ്യപാനം; വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍

Update: 2025-08-30 10:35 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓണാഘോഷത്തിനിടെ സുഹൃത്തുക്കള്‍ക്കൊപ്പം മല്‍സരിച്ച് മദ്യം കഴിച്ച വിദ്യാര്‍ഥി ആശുപത്രിയില്‍. ആരോഗ്യസ്ഥിതി വഷളായതിനേ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുട്ടിയെ തീവ്രപരിചണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ തിരുവനന്തപുരം ആല്‍ത്തറയിലുള്ള വീട്ടിലാണ് സംഭവം. വിദ്യാര്‍ഥികള്‍ ബെവ്‌ക്കോ ഔട്ട് ലെറ്റില്‍ പോയാണ് മദ്യം വാങ്ങിയത്.വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ മല്‍സരിച്ച് മദ്യപിക്കുകയായിരുന്നു. തുടര്‍ന്ന് ഒരു വിദ്യാര്‍ഥി ബോധരഹിതനായതും ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്ന ഒരു വിദ്യാര്‍ഥിയാണ് പോലിസില്‍ വിവരം അറിയിച്ചത്. പോലിസ് സ്ഥലത്തെത്തി വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിച്ചു.

Tags: