കോഴിക്കോട്ട് സ്‌കൂള്‍ വരാന്തയില്‍ വിദ്യാര്‍ഥി തൂങ്ങിമരിച്ചു

Update: 2026-02-20 07:20 GMT

കോഴിക്കോട്: സ്‌കൂള്‍ വരാന്തയില്‍ വിദ്യാര്‍ഥി തൂങ്ങിമരിച്ചു. കോഴിക്കോട് കാവിലംപാറ സ്വദേശി അനുരഞ്ജ് ആണ് മരിച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് അനുരഞ്ജ്.

ഇന്ന് രാവിലെ സ്‌കൂളിലെത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ഥിയായ അനുരഞ്ജ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാനസിക പ്രയാസത്തിലായിരുന്നുവെന്ന് പോലിസ് സൂചിപ്പിച്ചു. സംഭവത്തില്‍ തൊട്ടില്‍പ്പാലം പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags: