വടകര: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചോറോട് ചെറുവട്ടാങ്കണ്ടി അന്‍സര്‍ മഹലില്‍ നിസ മെഹക്ക് അന്‍സറാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വടകര സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. വടകര പോലിസ് സംഭവസ്ഥലത്തെത്തി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.