കൊല്ലം തേവലക്കര സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവം; ഓവര്‍സിയറെ സസ്‌പെന്‍ഡ് ചെയ്ത് കെഎസ്ഇബി

Update: 2025-07-31 07:39 GMT

കൊല്ലം: കൊല്ലം തേവലക്കര സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തില്‍ നടപടിയെടുത്ത് കെഎസ്ഇബി. കൊല്ലം ഓവര്‍സിയറെ സസ്‌പെന്‍ഡ് ചെയ്താണ് നടപടി.തേവലക്കര ഇലക്ട്രിക് സെക്ഷനിലെ ഓവര്‍സിയറായ ബിജു എം എസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കെഎസ്ഇബി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് സസ്‌പെന്‍ഷന്‍.അത്യന്തികമായ വീഴ്ചയുണ്ടായി എന്നാണ് കണ്ടെത്തല്‍. അപകടകരമായ രീതിയില്‍ വൈദ്യുതി ലൈന്‍ പോകുകയാണെങ്കില്‍ അതില്‍ നോട്ടിസ് നല്‍കുകയും നടപടിയെടുക്കുകയും ചെയ്യാത്തതിലാണ് വീഴ്ച എന്നാണ് റിപോര്‍ട്ട്.

തേവലക്കര ബോയ്സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ (13) ആണ് ഷോക്കേറ്റു മരിച്ചത്.കഴിഞ്ഞ കളിക്കുന്നതിനിടയില്‍ ചെരിപ്പ് സൈക്കിള്‍ ഷെഡിന് മുകളില്‍ വീണു. ചെരുപ്പ് എടുക്കാന്‍ സമീപത്തെ കെട്ടിടത്തില്‍ കയറി മുകളിലൂടെ നടന്നു പോകുന്നതിനിടയില്‍ കാല്‍ വഴുതി അതുവഴി കടന്നുപോയ വൈദ്യുത ലൈനിലേക്ക് വീഴുകയായിരുന്നു. ലൈനില്‍ പിടിച്ചതോടെ ഷോക്കേല്‍ക്കുകയായിരുന്നു.

Tags: