ബൈക്കപകടത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു

Update: 2025-07-16 03:53 GMT

പരപ്പനങ്ങാടി: ബൈക്കപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. പുത്തന്‍ പീടിക സ്വദേശി കറുത്തേടത്ത് മുജീബിന്റെ മകന്‍ ഫവാസ് (20) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ശേഷം കരിങ്കല്ലത്താണിയില്‍ വെച്ചായിരുന്നു അപകടം. സുഹൃത്തിനൊപ്പം കോളജിലേക്ക് വരുമ്പോള്‍ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയാരുന്നു. കൂടെ യാത്ര ചെയ്തിരുന്ന കടലുണ്ടി നഗരം സ്വദേശി സല്‍മാനുല്‍ ഫാരിസ് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇരുവരും പരപ്പനങ്ങാടി ഐടിഐ വിദ്യാര്‍ത്ഥികളാണ്. ഫവാസിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലാണുള്ളത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ വീട്ടിലെത്തിക്കും.